News & Events
Call for Applications: One-Year Liturgical Music Program
ആരാധനാ സംഗീത പരിശീലനം
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ ഓൺലൈനായി ആരാധനാ സംഗീത പഠനത്തിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. കോഴ്സിന്റെ കാലാവധി 1 വർഷമാണ്. 17 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഈ കോഴ്സ് പ്രയോജനപ്പെടുത്താവുന്നതാണ്. അപേക്ഷകൾ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 30. അപേക്ഷകൾ srutimusics@gmail.com എന്ന ഇമെയിൽ വഴിയായി അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +919656085384.